മഞ്ചേശ്വരം കടല്‍ക്കരയില്‍ ഡോള്‍ഫിന്‍ ചത്ത നിലയില്‍; വലിയ മല്‍സ്യം അക്രമിച്ചതാണെന്ന് സംശയം
ചത്ത ഡോള്‍ഫിനെ കാണാന്‍ നിരവധി പേരാണ് കടല്‍ത്തീരത്ത് എത്തിക്കൊണ്ടിരിക്കുന്നത്.

മഞ്ചേശ്വരം: കടല്‍ക്കരയില്‍ ഡോള്‍ഫിനെ ചത്ത നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കൊണ്ടുകൊളക്ക കടല്‍ തീരത്താണ് ഞായറാഴ്ച വൈകുന്നേരം ഡോള്‍ഫിന്‍ മല്‍സ്യത്തെ ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടത്തിയത്. ഏതോ വലിയ മല്‍സ്യം അക്രമിച്ചതാണെന്നാണ് സംശയിക്കുന്നത്. ചത്ത ഡോള്‍ഫിനെ കാണാന്‍ നിരവധി പേരാണ് കടല്‍ത്തീരത്ത് എത്തിക്കൊണ്ടിരിക്കുന്നത്.
ഡോള്‍ഫിന്‍ തിരമാലകള്‍ക്കിടയില്‍ തുള്ളിക്കളിക്കുമ്പോള്‍ പിറകെയെത്തിയ മറ്റൊരു കൂറ്റന്‍ മല്‍സ്യം അക്രമിച്ചതാകാമെന്നാണ് കരുതുന്നത്. ഈ മല്‍സ്യവുമായുള്ള മല്‍പ്പിടുത്തത്തിന് ശേഷമാണ് ഡോള്‍ഫിന്‍ മരണത്തിന് കീഴടങ്ങിയത്.
Next Story