മദ്രസയിലേക്ക് നടന്നു പോകുകയായിരുന്ന 8 വയസുകാരന് നേരെ നായയുടെ ആക്രമണം; കാലിലെ ഇറച്ചി കടിച്ചുപറിച്ചു
ആക്രമിച്ചത് സ്വകാര്യ വ്യക്തിയുടെ വളര്‍ത്തു നായയാണെന്നാണ് നാട്ടുകാരുടെ സംശയം

മഞ്ചേശ്വരം: മദ്രസയിലേക്ക് നടന്നു പോകുകയായിരുന്ന ഏട്ടു വയസുകാരന്റെ കാലിലെ ഇറച്ചി നായ കടിച്ചു പറിച്ചെടുത്തു. ചൊവ്വാഴ്ച ആറ് മണിയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ റോഡില്‍ കൂടി മദ്രസയിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്നെത്തിയ നായ അക്രമിച്ചതിന് ശേഷം കാലിലെ ഇറച്ച് പറിച്ചെടുക്കുകയായിരുന്നു.
കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ നായയെ ഓടിച്ചതിന് ശേഷം കുട്ടിയെ ആദ്യം മംഗല്‍പ്പാടി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട് സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ കടിച്ച് പരിക്കേല്‍പ്പിച്ച നായ ഒരു സ്വകാര്യ വ്യക്തിയുടെ വളര്‍ത്തു നായയാണെന്നാണ് നാട്ടുകാരുടെ സംശയം.
Next Story