ദുരൂഹതയില്ല; കടവരാന്തയിലെ രക്തം മൃഗത്തിന്റേത് തന്നെയെന്ന് സ്ഥിരീകരണം

അംഗഡി പദവിലെ രണ്ട് കടകളുടെ വരാന്തയിലാണ് രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയത്

ഹൊസങ്കടി: ഹൊസങ്കടി അംഗഡി പദവിലെ കടകളുടെ വരാന്തയില്‍ കണ്ടെത്തിയ കട്ടപിടിച്ച രക്തം മൃഗത്തിന്റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ശനിയാഴ്ച അംഗഡി പദവിലെ രണ്ട് കടകളുടെ വരാന്തയിലാണ് രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയത്.

മഞ്ചേശ്വരം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും പിന്നീട് ഫോറന്‍സിക് വിദഗ്ധരെത്തി രക്തത്തിന്റെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. കന്നുകാലി മോഷണ സംഘം ഇവ ഓടാതിരിക്കാന്‍ വേണ്ടി കാലുകള്‍ വെട്ടുകയും പിന്നീട് ഇതിനെ വാഹനങ്ങളില്‍ കടത്തി കൊണ്ടുപോകുകയുമാണ് പതിവ്. ഇത്തരത്തില്‍ ഏതെങ്കിലും കന്നുകാലികളുടെ കാല്‍ വെട്ടിയപ്പോള്‍ അവ ഓടാന്‍ ശ്രമിക്കുന്നതിനിടയില്‍ രക്തക്കറ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Related Articles
Next Story
Share it