തലപ്പാടി ആര്‍.ടി.ഓഫീസിലെ രണ്ട് ജനറേറ്ററുകള്‍ കവര്‍ച്ച ചെയ്തതായി പരാതി
ഏതോ വാഹനത്തില്‍ കടത്തിക്കൊണ്ട് പോയതാണെന്നാണ് സംശയിക്കുന്നത്.

മഞ്ചേശ്വരം: തലപ്പാടിയിലെ ആര്‍.ടി.ഒ ഓഫീസിലെ രണ്ട് ജനറേറ്ററുകള്‍ കവര്‍ച്ച ചെയ്തതായി പരാതി. തലപ്പാടി ആര്‍.ടി.ഓഫിസിന്റെ പുറത്ത് ഷെഡില്‍ സൂക്ഷിച്ച ജനറേറ്ററുകളാണ് മോഷണം പോയത്. വെള്ളിയാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ഷെഡിലുണ്ടായിരുന്ന ജനറേറ്ററുകള്‍ കവര്‍ന്നതായി അറിയുന്നത്.
ഏതോ വാഹനത്തില്‍ കടത്തിക്കൊണ്ട് പോയതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story