തൊഴുത്തില്‍ നിന്ന് പശുവിനെ കടത്തിക്കൊണ്ടുപോയെന്ന് പരാതി; പിന്നില്‍ കര്‍ണാടകയില്‍ നിന്നുള്ള സംഘമെന്ന് പ്രദേശവാസികള്‍
ഹൊസബെട്ടുവിലെ വിശാലാക്ഷന്റെ തൊഴുത്തില്‍ കെട്ടിയിട്ട മൂന്ന് വര്‍ഷം പ്രായമുള്ള പശുവിനെയാണ് കടത്തിക്കൊണ്ടുപോയത്

ഇമേജ്: സാങ്കല്പികം
മഞ്ചേശ്വരം: തൊഴുത്തില്‍ നിന്ന് 60,000 രൂപ വില മതിക്കുന്ന പശുവിനെ കടത്തിക്കൊണ്ടുപോയതായി പരാതി. ഹൊസബെട്ടുവിലെ വിശാലാക്ഷന്റെ തൊഴുത്തില്‍ കെട്ടിയിട്ട മൂന്ന് വര്‍ഷം പ്രായമുള്ള പശുവിനെയാണ് കടത്തിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ തൊഴുത്തിലെത്തി നോക്കിയപ്പോഴാണ് പശുവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് വിശാലാക്ഷന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണ്ണാടകയില്‍ നിന്ന് വാഹനത്തിലെത്തുന്ന സംഘമാണ് പശുവിനെ കടത്തിയതിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. പശുക്കളെ കടത്തിക്കൊണ്ടുപോയി അറവ് ശാലയില്‍ വില്‍പ്പന നടത്തുന്ന സംഘം മഞ്ചേശ്വരത്ത് സജീവമാണ്. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്.
Next Story