കോളേജ് വിദ്യാര്‍ത്ഥിനിയെ കാറിലെത്തി ശല്യപ്പെടുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്
മഞ്ചേശ്വരം ഉദ്യാവറിലെ ജമാലുദ്ദീന്‍ ഫൈസല്‍, എം.എ റാഫില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്

മഞ്ചേശ്വരം: കോളേജ് വിദ്യാര്‍ത്ഥിനിയെ കാറിലെത്തി ശല്യപ്പെടുത്തിയതിന് രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മംഗളൂരു കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മഞ്ചേശ്വരം ഉദ്യാവറിലെ ജമാലുദ്ദീന്‍ ഫൈസല്‍, എം.എ റാഫില്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
ഒക്ടോബര്‍ 11ന് കോളേജ് വിട്ട് മഞ്ചേശ്വരത്ത് ബസിറങ്ങിയ വിദ്യാര്‍ത്ഥിനി ഗോവിന്ദ പൈ കോളേജിന് സമീപത്ത് കൂടി നടന്നുപോകുന്നതിനിടെ കാറിലെത്തിയ ജമാലുദ്ദീനും റാഫിലും മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു. നല്‍കാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ഇരുവരും ചേര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
Next Story