ബസ് കാത്തുനില്‍ക്കുകയായിരുന്ന ആളെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി 'മര്‍ദ്ദിച്ചു'; രണ്ടുപേര്‍ക്കെതിരെ കേസ്
മൊബൈല്‍ ഫോണ്‍ ബലമായി തട്ടിയെടുത്തതായും പരാതി

മഞ്ചേശ്വരം: ബസ് കാത്ത് നില്‍ക്കുകയായിരുന്ന ആളെ രണ്ട് പേര്‍ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയും നല്‍കാതിരുന്നപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. ആരിക്കാടിയിലെ ഹരീഷിന്റെ പരാതിയില്‍ കണ്ടലാറിയാവുന്ന രണ്ട് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് രാത്രി തലപ്പാടിയില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ എങ്ങോട്ട് പോകുന്നുവെന്ന് ചോദിച്ചപ്പോള്‍ കുമ്പളക്കാണെന്ന് ഹരീഷ് പറയുകയും കുമ്പളക്കടുത്തുള്ള ഒരു സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെടുകയും ചെയ്തു.
ഇല്ലെന്ന് പറഞ്ഞപ്പോള്‍ പ്രതികള്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചു വെക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഹരീഷിന്റെ കൈയില്‍ നിന്ന് തട്ടിയെടുത്ത ഫോണിലേക്ക് വിളിച്ചപ്പോള്‍ പ്രതികള്‍ പണം ആവശ്യപ്പെട്ട് ഭീഷിണിപ്പെടുത്തുന്നതായി മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.