മഞ്ചേശ്വരം സര്‍വീസ് റോഡരികില്‍ കഞ്ചാവ് ചെടി; കസ്റ്റഡിയിലെടുത്ത് എക്സൈസ് സംഘം
ചെടിക്ക് 90 സെന്റിമീറ്റര്‍ നീളമുണ്ട്

മഞ്ചേശ്വരം: റോഡരികിലെ കഞ്ചാവ് ചെടി കുമ്പള എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കാസര്‍കോട്- മംഗളൂരു റൂട്ടിലെ മഞ്ചേശ്വരം ദേശീയപാത സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിക്ക് 90 സെന്റിമീറ്റര്‍ നീളമുണ്ട്.
ആരെങ്കിലും വളര്‍ത്താന്‍ സാധ്യത കുറവാണെന്നും താനെ മുളച്ച് വന്നതാണെന്നുമാണ് പൊലീസ് സംശയിക്കുന്നത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. ശ്രാവണന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി. മനാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.കെ.രഞ്ജിത്ത്, എം.എം.അഖിലേഷ്, ഇ. രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
Next Story