ബേരിക്ക കടപ്പുറത്ത് കരയ്ക്കടിഞ്ഞ മൃതദേഹം കര്‍ണാടക സ്വദേശിയുടേത്
മംഗ്ലൂര്‍ കുണ്ട പദവിലെ മോഹന്‍ പൂജാരിയുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്

ബന്തിയോട്: മുട്ടം ബേരിക്ക കടപ്പുറത്ത് കരയ്ക്കടിഞ്ഞ മൃതദേഹം കര്‍ണാടക സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. മംഗ്ലൂര്‍ കുണ്ട പദവിലെ മോഹന്‍ പൂജാരി(44) യുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം ബേരിക്ക കടപ്പുറത്ത് കാണപ്പെട്ടത്.
എന്നാല്‍ ആളെ തിരിച്ചറിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഹന്‍ പൂജാരിയാണ് മരിച്ചതെന്ന് കണ്ടെത്തുന്നത്. നാല് ദിവസം മുമ്പ് മോഹന്‍ പുജാരി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഷിറിയ തീരദേശം പൊലീസ് ഇന്‍ക്വാസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Next Story