രണ്ട് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
ആനക്കല്ല് കത്രാടിയിലെ തമ്പാന്റെ മൃതദേഹമാണ് കണ്ടെത്തിയത്

മഞ്ചേശ്വരം: രണ്ട് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ആനക്കല്ല് കത്രാടിയിലെ തമ്പാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് തമ്പാനെ കാണാതായത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും തമ്പാനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് കുടുംബം പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടോടെയാണ് വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടത്തിയത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Next Story