വീട്ടുമുറ്റത്ത് നിര്‍ത്തിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു

ബേക്കൂര്‍ അഗര്‍ത്തി മൂലയിലെ പ്രവീണിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിട്ട അയല്‍വാസി രാജന്റെ ബൈക്കാണ് കത്തിനശിച്ചത്

ബന്തിയോട്: വീട്ടുമുറ്റത്ത് നിര്‍ത്തിട്ട ബൈക്ക് കത്തിനശിച്ചു. ബേക്കൂര്‍ അഗര്‍ത്തി മൂലയിലെ പ്രവീണിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിട്ട സമീപത്തെ വീട്ടിലെ രാജന്റെ ബൈക്കാണ് കത്തിനശിച്ചത്. രാജന്‍ സാധരണയായി പ്രവീണിന്റെ വീട്ടുമുറ്റത്താണ് ബൈക്ക് നിര്‍ത്തിയിടുന്നത്.

തിങ്കളാഴ്ച രാവിലെയാണ് ബൈക്ക് കത്തിയ നിലയില്‍ കാണുന്നത്. ആരോ തീ വെച്ചതാണെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ച് രാജന്‍ കുമ്പള പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it