ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
മീപ്പുഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ഹേരൂരില്‍ താമസക്കാരനുമായ ഷൈന്‍ മൊഹറയെയാണ് കാണാതായത്

ബന്തിയോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. മീപ്പുഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ഹേരൂരില്‍ താമസക്കാരനുമായ ഷൈന്‍ മൊഹറ(14)യെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മാതാപിതാക്കള്‍ കുട്ടിയെ സ്‌കൂളിലേക്കയച്ചതിന് ശേഷം കാഞ്ഞങ്ങാട്ട് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് മൊഹറ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലായത്. വീട്ടുകാരുടെ അന്വേഷണത്തില്‍ സഹപാഠികളോട് മൊഹറ ബെംഗളൂരുവിലേക്ക് പോകുന്നതായി പറഞ്ഞിരുന്നു എന്ന വിവരം അറിയാന്‍ കഴിഞ്ഞു. ബന്ധുക്കളുടെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുമ്പള പൊലീസില്‍ എത്തി ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
Next Story