33 കിലോ കഞ്ചാവ് വീട്ടില്‍ സൂക്ഷിക്കാന്‍ നല്‍കിയ കേസിലെ പ്രതി റിമാണ്ടില്‍

കുക്കാര്‍ സ്‌കൂളിന് സമീപത്തെ ഹമീദ് എന്ന ടിപ്പര്‍ അമ്മിയെയാണ് റിമാണ്ട് ചെയ്തത്‌

മഞ്ചേശ്വരം: 33 കിലോ കഞ്ചാവ് വീട്ടില്‍ സൂക്ഷിക്കാന്‍ നല്‍കിയ കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. കുക്കാര്‍ സ്‌കൂളിന് സമീപത്തെ ഹമീദ് എന്ന ടിപ്പര്‍ അമ്മി(33)യെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കിത്. മൂന്ന് മാസം മുമ്പ് ഉപ്പള സോങ്കാലിലെ അശോകന്റെ വീട്ടില്‍ നിന്നാണ് മഞ്ചേശ്വരം പൊലീസ് 33 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.

അശോകനെ ചോദ്യം ചെയ്തപ്പോള്‍ ഹമീദാണ് കഞ്ചാവ് വീട്ടില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതെന്നും വിറ്റു കഴിഞ്ഞാല്‍ ലാഭത്തിന്റെ ഒരു ഭാഗം തരാമെന്ന് പറഞ്ഞതായും അശോകന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it