ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘത്തെ കണ്ട പ്രതി കാറും മദ്യവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; പിന്നീട് പിടിയിലായി

ബദ്രടുക്കയിലെ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്

ഹൊസങ്കടി: ചെക്ക് പോസ്റ്റില്‍ പരിശോധനക്കിറങ്ങിയ എക്സൈസ് സംഘത്തെ കണ്ട പ്രതി കാറും മദ്യവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഒടുവില്‍ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി. ബദ്രടുക്കയിലെ സുരേഷി(53)നെയാണ് അറസ്റ്റ് ചെയ്തത്. 480 പാക്കറ്റ് മദ്യം പിടിച്ചെടുക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ കണ്ടപ്പോഴാണ് പ്രതി സുരേഷ് കാറും മദ്യവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. പിന്നീട് പ്രതിയെ എക്സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണവും സ്വര്‍ണവും പിടികൂടിയതിന് പിന്നാലെ വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തി വരികയാണ്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിനു ജെയിംസ്, പ്രിവന്റീവ് ഓഫീസര്‍ എംവി ജിജിന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പികെ ബാബുരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത് സുനില്‍ കുമാര്‍, എന്നിവരും എക്‌സൈസ് കെമു യൂണിറ്റ് അസ്.ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസര്‍ ദിനേശന്‍ കുണ്ടത്തില്‍, സിഇഒ വിഷ്ണു, പ്രിവന്റീവ് ഓഫീസര്‍ എംവി സുമോദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it