സര്‍വീസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു
മഞ്ചേശ്വരം ഓമഞ്ചൂര്‍ കജെയിലെ മുസക്കുഞ്ഞി- മറിയമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാദിഖ് ആണ് മരിച്ചത്

മഞ്ചേശ്വരം: ദേശീയ പാത സര്‍വീസ് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നോവ കാറിടിച്ച് യുവാവ് മരിച്ചു. മഞ്ചേശ്വരം ഓമഞ്ചൂര്‍ കജെയിലെ മുസക്കുഞ്ഞി- മറിയമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാദിഖ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ മഞ്ചേശ്വരത്ത് സര്‍വീസ് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ അമിത വേഗതയില്‍ വന്ന ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടന്‍ തന്നെ നാട്ടുകാര്‍ സമീപത്തെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story