പതിമൂന്നുകാരിയെ ഉപദ്രവിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിനോദ് ആണ് അറസ്റ്റിലായത്

ഹൊസങ്കടി : പതിമൂന്നുകാരിയെ ദേഹോപദ്രവം ചെയ്ത കേസില്‍ എട്ടു മാസക്കാലം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിനോദ്(39) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ അമ്മ മഞ്ചേശ്വരം ഭാഗത്ത് ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയാണ്. സ്‌കൂള്‍ അവധിക്ക് അമ്മയുടെ അടുത്തേക്ക് വന്നതായിരുന്നു പെണ്‍കുട്ടി. ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്ന പെണ്‍കുട്ടിയെ വിനോദ് ദേഹോപദ്രവം ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ വിനോദിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.

Related Articles
Next Story
Share it