ഒറ്റപ്പെട്ട സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന യുവതി അടക്കം 4 പേര്‍ പിടിയില്‍

മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണവും കാറും കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: ഒറ്റപ്പെട്ട സ്ഥലത്ത് മയക്കു മരുന്ന് ഉപയോഗിക്കുകയായിരുന്ന കര്‍ണാടക സ്വദേശികളായ യുവതി അടക്കം നാല് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണവും കാറും കസ്റ്റഡിയിലെടുത്തു. തുമിനാട് ഹില്‍ ടോപ്പ് എന്ന സ്ഥലത്ത് സംശയ സാഹചര്യത്തില്‍ കണ്ട മുന്ന് പുരുഷമാരെയും യുവതിയെയും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസെത്തി കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ കാറിലെത്തിയ സംഘം ഹില്‍ടോപ്പിലെ ഒറ്റപ്പെട്ട സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്നു. പിന്നീട് ഇവരുടെ നടത്തത്തിലും സംസാരത്തിലും സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശമായത് കൊണ്ട് ഇവിടേക്ക് മയക്കു മരുന്ന് ഉപയോഗിക്കാന്‍ ധാരാളം ആളുകള്‍ എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it