ബസ് യാത്രക്കാരനില്‍ നിന്ന് 120 ഗ്രാം കഞ്ചാവ് എക് സൈസ് പിടികൂടി

ജാര്‍ഖണ്ഡ് ലത്തെഹാര്‍ ജില്ലയിലെ ആഷിഖ് കുമാര്‍ തിവാരിയെ ആണ് അറസ്റ്റ് ചെയ്തത്

ഹൊസങ്കടി: ബസ് യാത്രക്കാരനില്‍ നിന്ന് 120 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. ജാര്‍ഖണ്ഡ് ലത്തെഹാര്‍ ജില്ലയിലെ ആഷിഖ് കുമാര്‍ തിവാരി(25) യെ ആണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് എക് സൈസ് ഇന്‍സ്പക്ടര്‍ ജിനു ജെയിംസും സംഘവും നടത്തിയ പരിശോധനയില്‍ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഡിപ്പോയിലേക്ക് വരികയായിരുന്ന കര്‍ണാടക കോര്‍പ്പറേഷന്‍ ട്രാന്‍സ് പോര്‍ട്ട് ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

പ്രിവന്റീവ് ഓഫീസര്‍ എം.വി.ജിജിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനില്‍, സജിത്ത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it