അമ്മയെ സഹായിക്കാന്‍ ജ്യൂസ് കടയില്‍ പോയ 20 കാരിയെ കാണാനില്ലെന്ന് പരാതി

ഉഡുപ്പി: അമ്മയെ സഹായിക്കാന്‍ ജ്യൂസ് കടയില്‍ പോയ 20 കാരിയെ കാണാനില്ലെന്ന് പരാതി. കൗപ് താലൂക്കില്‍ നിന്നുള്ള സാനിയ നിജ് എന്ന യുവതിയെ ആണ് ഇക്കഴിഞ്ഞ മാര്‍ച്ച് 2 മുതല്‍ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. കൗപിലെ കൊപ്പലങ്ങാടിയിലെ ഹൈവേയ്ക്ക് സമീപമുള്ള ജ്യൂസ് കടയില്‍ അമ്മയെ സഹായിക്കാന്‍ പോയതായിരുന്നു യുവതി. എന്നാല്‍ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല.

5 അടി 5 ഇഞ്ച് ഉയരവും ഗോതമ്പ് നിറവും ഓവല്‍ ആകൃതിയിലുള്ള മുഖവുമുള്ള സാനിയ കന്നഡ, ബിയറി, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൗപ് പൊലീസ് സ്റ്റേഷനില്‍ 0820-2551033 എന്ന നമ്പറിലോ, കൗപ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ 0820-2572333 എന്ന നമ്പറിലോ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ 08258-231333 എന്ന നമ്പറിലോ, പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ 0820-2534777 എന്ന നമ്പറിലോ, ജില്ലാ കണ്‍ട്രോള്‍ റൂമില്‍ 0820-2526444 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

കാണാതായ യുവതിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി കൗപ് പൊലീസ് സ്റ്റേഷന്‍ ഔദ്യോഗികമായി ഒരു അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it