ഉദുമ: നിയന്ത്രണം വിട്ട കാര്‍ ഭജനമന്ദിര മതിലിലേക്ക് പാഞ്ഞ് കയറി.
ഇന്ന് രാവിലെ 9 മണിയോടെ മാങ്ങാട് ധര്‍മശാസ്താ ഭജനമന്ദിരത്തിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചത്.
മാങ്ങാട് ഭാഗത്ത് നിന്ന് ചട്ടഞ്ചാല്‍ ഭാഗത്തേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.
പിലിക്കുന്നിലെ ഹരിപ്രസാദ്(24), സഹോദരി പ്രാര്‍ത്ഥന (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചട്ടഞ്ചാല്‍ സ്കൂളില്‍ പഠിക്കുന്ന പ്രാര്‍ത്ഥനയെ സ്കൂളിലേക്ക് കൊണ്ട് വിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. കാര്‍ സമീപത്തെ തോടില്‍ വീഴാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവാകുകയായിരുന്നു.