തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണിന് സമാനമാണ് നിയന്ത്രണങ്ങള്‍. എല്ലാ ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മണി മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.
അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികള്‍, വാട്ടര്‍ കമ്മീഷന്, നാഷണല്‍ സൈക്ലോണ്‍ റിസ്ക് ലഘൂകരണ പദ്ധതി (എംപിസിഎസും ഇഡബ്ല്യുഡിഎസും പ്രവര്‍ത്തിക്കുന്നു), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, തുറമുഖം, റെയില്‍വേ എന്നീ സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കും. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു കോര്‍പ്പറേഷനുകള്‍ എന്നിവ അടഞ്ഞു കിടക്കും.
- ആരോഗ്യം, ആയുഷ്, റവന്യൂ, എല്‍എസ്ജിഡി, ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ്, ഇന്‍ഡസ്ട്രീസ്, ലേബര്‍, സൂ, കേരള ഐടി മിഷന്, ഇറിഗേഷന്‍, വെറ്ററിനറി സര്‍വീസസ്, സോഷ്യല്‍ ജസ്റ്റിസ് സ്ഥാപനങ്ങള്‍, അച്ചടി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും.
- പോലീസ്, എക്സൈസ്, ഹോം ഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ & എമര്‍ജന്‍സി സേവനങ്ങള്‍, ദുരന്ത നിവാരണ, വനം, ജയിലുകള്‍ പ്രവര്‍ത്തിക്കും.
- ജില്ലാ കളക്ടറേറ്റും ട്രഷറിയും വൈദ്യുതി, ജലവിഭവം, ശുചിത്വം എന്നിവയും പ്രവര്‍ത്തിക്കും.
- കോവിഡ് മാനേജ്മെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവ ഒഴികെ മുകളില്‍ പറഞ്ഞ എല്ലാ വകുപ്പുകളും ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.
- ആരോഗ്യമേഖലയ്ക്ക് പ്രവര്‍ത്തിക്കാം.
- സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആശുപത്രി, ലബോറട്ടറി, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
- ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര വിലക്ക് ഇല്ല.
- കാര്‍ഷിക മേഖല, മൃഗ സംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍ക്ക് നിയന്ത്രിത ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.
- വേഗത്തില്‍ നശിച്ച് പോകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണം, വിപണനം എന്നിവയ്ക്ക് തടസമില്ല.
- വ്യാവസായിക, സ്വാകര്യ സ്ഥാപനങ്ങള്‍ അടയ്ക്കണം.
- റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാം.
- ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാം.
- മൃഗങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.
- എല്ലാ സ്ഥാപനങ്ങളും 7.30 ന് അടയ്ക്കണം.
- ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
- ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 മുതല്‍ 1 മണിവരെ സേവനം ലഭ്യമാക്കാം.
- പത്ര മാധ്യമ സ്ഥാപനങ്ങള്‍, കേബിള്‍ ടിവി, ഡിറ്റിഎച്ച് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
- ഇന്റര്‍നെറ്റ്, ഐടി, ടെലി കമ്യൂണിക്കേഷന്‍, തുടങ്ങി സേവനങ്ങള്‍ നല്‍കുന്നവയ്ക്ക് പ്രവര്‍ത്തിക്കാം.
- ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ ലഭ്യമാണ്.
- പെട്രോള്‍, എല്‍പിജി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം.
- വൈദ്യുതി, അനുബന്ധ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
- ശീതീകരണ സ്റ്റോറേജ്, വെയര്‍ഹൗസ് എന്നിവ പ്രവര്‍ത്തിക്കാം.
- സ്വകാര്യ സുരക്ഷ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
- മാസ്ക്, സാനിറ്റൈസര്‍, അനുബന്ധ ശുചീകരണ ഉത്പന്നങ്ങളുടെ നിര്‍മ്മാണ വിതരണ വിപണനങ്ങള്‍ക്ക് തടസമില്ല.
- കൊറിയര്‍ സര്‍വ്വീസ് പ്രവര്‍ത്തിപ്പിക്കാം.
- ടോള്‍ ബൂത്ത്, മത്സ്യബന്ധനം എന്നിവ പ്രവര്‍ത്തിക്കാം.
- അവശ്യ വസ്തുക്കളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
- കയറ്റുമതി ഉല്പന്നങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
- എയര്‍ ലൈന്‍, ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകും.
- മെട്രോ ഉണ്ടാകില്ല.
- പെട്രോള്‍ പമ്പുകളും വര്‍ക്ക്ഷോപ്പുകളും തുറക്കാം. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും.
- അന്തര്‍ജില്ലാ-സംസ്ഥാന യാത്രകള്‍ക്ക് നിരോധനം
- പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം
- പൊതുഗതാഗതത്തിന് പൂര്‍ണമായും വിലക്ക്
- അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
- വീട്ടുജോലിക്കാര്‍ക്കും ഹോം നഴ്സുമാര്‍ക്കും യാത്രകള്‍ക്ക് അനുമതിയുണ്ട്.
- വിമാന സര്‍വീസും ട്രെയിന്‍ സര്‍വീസും ഉണ്ടാകും. സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും.
- ആശുപത്രി വാക്സിനേഷനുള്ള യാത്രയ്ക്ക് തടസമില്ല. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന് എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല.
- മുന്‍ കൂട്ടി നിശ്ചയിച്ച വിവാഹച്ചടങ്ങുകളില്‍ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിക്കാം. ഇതിന് മുന്‍കൂട്ടി പൊലീസിന്റെ അനുമതി വാങ്ങുകയും ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
- മരണാനന്തര ചടങ്ങില്‍ 20 ആളുകള്‍ മാത്രമേ പാടുള്ളു.
- ആരാധാനലയങ്ങളില്‍ ആരെയും പ്രവേശിപ്പിക്കരുത്.
- മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം.
- ലോക്ഡൗണില്‍ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേകളും തുറക്കാം.
- ഇലക്ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്നിഷ്യന്‍സിന് അനുമതി.