Begin typing your search above and press return to search.
തൃക്കരിപ്പൂര്‍ ഒളവറയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
മരിച്ചത് മാതമംഗലം സ്വദേശിയും നെടുവപ്രം മഹാവിഷ്ണുക്ഷേത്രത്തിന് സമീപം താമസക്കാരനുമായ കെ.കെ.പി നാരായണ പൊതുവാള്‍

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ ഒളവറയില്‍ വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശിയും നെടുവപ്രം മഹാവിഷ്ണുക്ഷേത്രത്തിന് സമീപം താമസക്കാരനുമായ കെ.കെ.പി നാരായണ പൊതുവാളിനെ(74)യാണ് തിങ്കളാഴ്ച രാത്രി ഒളവറ പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: ശാരദ. മക്കള്‍: സുരേഷ്(ഫോട്ടോഗ്രാഫര്‍), രാഹുല്‍(ടെക്നോപാര്‍ക്ക് തിരുവനന്തപുരം). ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story