ലഹരിക്കെതിരെ ഒരുമിച്ച് പോരാടാം
കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി മുക്ത മഹല്ലുകള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കര പരിപാടി നാളെ 3.30ന് കൊല്ലമ്പാടി ബദറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും.ലഹരി വസ്തുക്കളുടെ ഉപയോഗവും വിനിമയവും ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങും നടക്കുന്നുണ്ട്. യുവാക്കളില്‍ അവഗണിക്കാനാവാത്ത വിധം ലഹരി വസ്തുക്കള്‍ സ്വാധീനം നേടുന്നുവെന്നത് മത സംഘടനകളുടേയും സാമൂഹിക പ്രവര്‍ത്തകരുടെയും സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണ'വല്ല അനീതിയും കണ്ടാല്‍ നിങ്ങള്‍ അതിനെ കൈകൊണ്ടോ നാവ് കൊണ്ടോ […]
കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി മുക്ത മഹല്ലുകള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കര പരിപാടി നാളെ 3.30ന് കൊല്ലമ്പാടി ബദറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും.ലഹരി വസ്തുക്കളുടെ ഉപയോഗവും വിനിമയവും ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങും നടക്കുന്നുണ്ട്. യുവാക്കളില്‍ അവഗണിക്കാനാവാത്ത വിധം ലഹരി വസ്തുക്കള്‍ സ്വാധീനം നേടുന്നുവെന്നത് മത സംഘടനകളുടേയും സാമൂഹിക പ്രവര്‍ത്തകരുടെയും സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണ'വല്ല അനീതിയും കണ്ടാല്‍ നിങ്ങള്‍ അതിനെ കൈകൊണ്ടോ നാവ് കൊണ്ടോ […]
കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി മുക്ത മഹല്ലുകള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കര പരിപാടി നാളെ 3.30ന് കൊല്ലമ്പാടി ബദറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും.
ലഹരി വസ്തുക്കളുടെ ഉപയോഗവും വിനിമയവും ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങും നടക്കുന്നുണ്ട്. യുവാക്കളില്‍ അവഗണിക്കാനാവാത്ത വിധം ലഹരി വസ്തുക്കള്‍ സ്വാധീനം നേടുന്നുവെന്നത് മത സംഘടനകളുടേയും സാമൂഹിക പ്രവര്‍ത്തകരുടെയും സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണ
'വല്ല അനീതിയും കണ്ടാല്‍ നിങ്ങള്‍ അതിനെ കൈകൊണ്ടോ നാവ് കൊണ്ടോ തടയണം. അതിന് ആവതില്ലെങ്കില്‍ മനസ് കൊണ്ട് അതിനെ വെറുക്കുകയെങ്കിലും വേണം; അത് വിശ്വാസത്തിന്റെ ഏറ്റം താഴേക്കിടയിലുള്ള ധര്‍മമാണ്' (അബൂ സഈദില്‍ ഖുദ്രി (റ) യില്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം).
സദുപദേശവും തിന്‍മയുടെ നിര്‍മാര്‍ജനവും ഇസ്‌ലാമിക ജീവിതത്തിന്റെ അടിക്കല്ലാണെന്ന വസ്തുതയിലേക്കാണ് ഈ വചനം വിരല്‍ ചൂണ്ടുന്നത്. ഓരോരുത്തരുടെയും നിലവാരവും സ്വാധീനവും പരിധിയും അനുസരിച്ചാണ് പ്രതികരിക്കേണ്ടത്. തിന്മയോട് രാജിയാകാത്ത മനസ്സെങ്കിലും കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലമായ വിശ്വാസമെങ്കിലും നമുക്കുണ്ടെന്ന് ആശ്വസിക്കാം.
മഹല്‍ ജമാഅത്തുകള്‍
പള്ളി നിലകൊള്ളുന്ന പ്രദേശത്ത് താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങളുടെ കൂട്ടായ്മയാണ് മഹല്ല് ജമാഅത്തുകള്‍. അവര്‍ക്ക് മത-ധാര്‍മിക-സദാചാര വിഷയങ്ങളില്‍ ആവശ്യമായ നിര്‍ദേശോപദേശങ്ങള്‍ നല്‍കാന്‍ യോഗ്യരായ ഖാസിമാരെ സ്വന്തം നിലയ്ക്ക് നിയമിക്കുകയോ വിവിധ മഹല്ലുകള്‍ക്ക് പൊതുവായി ഒരു ഖാസിയുടെ സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യാറുണ്ട്. ഇങ്ങനെ ഒരു ഖാസിയെ അംഗീകരിക്കുന്ന അനേകം മഹല്ലുകളുടെ കൂട്ടായ്മയാണ് സംയുക്ത മുസ്‌ലിം ജമാഅത്തുകള്‍.
നടപ്പാക്കാവുന്ന പദ്ധതികള്‍:
ആവശ്യമായ, ഹ്രസ്വകാല- ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്താവുന്ന പദ്ധതികളുടെ രൂപരേഖ ഇവിടെ അവതരിപ്പിക്കുകയാണ്.
1) വ്യക്തികളും കുടുംബവും തമ്മിലും കുടുംബങ്ങള്‍ക്കും മഹല്ല് ജമാഅത്തുകള്‍ക്കും ഇടയിലും മഹല്ല് ജമാഅത്തുകള്‍ സംയുക്ത മുസ്‌ലിം ജമാഅത്തുമായും ഉള്ള/ഉണ്ടാകേണ്ട പാരസ്പര്യം കാത്തു സൂക്ഷിക്കാന്‍ വേണ്ട ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകണം. കുടുംബ നാഥന്‍മാര്‍ നാട്ടിലില്ലാത്തതിന്റെ പേരില്‍ വീടുമായി അകന്നും മഹല്ലുകളില്‍ ശല്യമായും കഴിയുന്ന ചെറുപ്പക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട ബോധവല്‍ക്കരണവും കൗണ്‍സിലിങ്ങും നല്‍കാന്‍ ഓരോ മഹല്ല് കമ്മിറ്റികള്‍ക്ക് കീഴിലും സംവിധാനം ഉണ്ടാക്കണം.
2) പഠനം മുടക്കിയും തൊഴിലില്ലാതെയും അലഞ്ഞു തിരയുന്ന യുവാക്കളെ പ്രത്യേകം കണ്ടെത്തി, അവരുടെ ലിസ്റ്റ് തയ്യാറാക്കി, ഗള്‍ഫ് കമ്മിറ്റികളുടെയോ മറ്റോ സഹകരണത്തോടെ വേണ്ട പുനരധിവാസ പാക്കേജുകള്‍ക്ക് രൂപം നല്‍കാവുന്നതാണ്. താല്‍ക്കാലിക സുഖമോ സാമ്പത്തിക നേട്ടമോ ലക്ഷ്യം വച്ച് മാഫിയകളുടെ വലയില്‍ കുടുങ്ങിയവര്‍ പിന്നീട് തിരിച്ച് വരാന്‍ കഴിയാത്ത വിധം ആ ചതിക്കുഴിയില്‍ പെട്ടുഴലുന്നു.
3) മറ്റൊരു പ്രസക്തമായ വിഷയം, ചിലര്‍ ലഹരിയുടെ കാര്യത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പാണ്. ഇതിന്റെ ഭവിഷ്യത്ത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശക്തമായ നീക്കങ്ങളുണ്ടാകണം. തൊഴിലിന്റെയും വരുമാനത്തിന്റെയും പേര് പറഞ്ഞ്, മദ്യപാനത്തെ പിന്തുണക്കുകയും യഥേഷ്ടം മദ്യം ലഭ്യമാണെന്ന് ഉറപ്പ് വരുത്താന്‍ കവലകള്‍ തോറും മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്ന കക്ഷികളും അധികൃതരും ജനങ്ങളെ അരാജകത്വത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മയക്കുമരുന്നുകളുടെ അത്ര അളവിലല്ലെങ്കിലും പൊതുവായ വിലയിരുത്തലില്‍ അപകടകരവും മാരകവുമാണ് മദ്യവും എന്ന സത്യം തിരിച്ചറിയണം. രണ്ടും ലഹരിദായകമാണ്. മനുഷ്യന്റെ സവിശേഷതയായ ബുദ്ധിയെയും വിവേചന ശക്തിയേയും മരവിപ്പിക്കുന്നതില്‍ രണ്ടിനും പങ്കുണ്ട്. അതില്‍ ഒന്നിനെ എതിര്‍ത്തു മറ്റേതിനെ വാരിപ്പുണരുന്നതിന്റെ യുക്തിരാഹിത്യം തുറന്ന് കാട്ടണം.
4) 'എല്ലാ മദ്യവും ലഹരിയാണ്. എല്ലാ ലഹരിയും നിഷിദ്ധമാണ്' എന്ന തിരുവചനം ശ്രദ്ധേയമാണ്. 'അധികം കഴിച്ചാല്‍ ലഹരിയുണ്ടാക്കുന്ന വസ്തു അല്‍പ്പം കഴിക്കലും നിഷിദ്ധമാണ്'. മദ്യം എല്ലാ തിന്‍മകളുടെയും താക്കോലാണ്'. ഇങ്ങനെ ധാരാളം മഹദ് വചനങ്ങള്‍ മദ്യത്തെയടക്കം നിരാകരിക്കുന്നതായി കാണാം.
5) വിവാഹം/ ജന്മദിനം തുടങ്ങിയ ആഘോഷങ്ങളുടെ പേരില്‍ മദ്യം വിളമ്പുന്ന പ്രവണത വ്യാപകമാകുന്നതായി കാണുന്നു. മഹല്ലുകള്‍ തോറും മദ്യവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും വര്‍ജിക്കാനും ബഹിഷ്‌ക്കരിക്കാനും മഹല്ല് കമ്മിറ്റികള്‍ മുന്‍കയ്യെടുക്കണം. ലഹരിക്ക് അടിപ്പെടുന്നവരെ രഹസ്യ നീക്കങ്ങളിലൂടെ കണ്ടെത്തി അതില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. അത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കി വ്യക്തിപരമായ സമീപനത്തിലൂടെ അവരെ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണുത്തമം.
6) ഇതിനായി ഓരോ മഹല്ലു കമ്മിറ്റികളിലും യോഗ്യരായ മെമ്പര്‍മാരുടെ ഒരു വിംഗ് രൂപീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താവണം. അതാത് സ്ഥലത്തെ ക്ലബുകളുടേയും കലാ- സാംസ്‌കാരിക കേന്ദ്രങ്ങങ്ങളുടേയും പ്രവര്‍ത്തനം നിരീക്ഷികകുകയും അവരെ ഒപ്പ് കൂട്ടി ചെറുപ്പക്കാര്‍ വഴിതെറ്റുന്നില്ല എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനം ജമാഅത്ത് കമ്മിറ്റി ഉണ്ടാക്കണം. ഇതെല്ലാം ജമാഅത്ത് കമ്മിറ്റിയുടെ ചുമതലകളുടെ ഭാഗമാണെന്ന ബോധം നാട്ടില്‍ വളര്‍ത്തിയെടുക്കണം.
7) മഹല്ല് പ്രദേശത്തെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് കമ്മിറ്റി പ്രതിനിധികളും പുറത്തെ അനുയോജ്യരായ വ്യക്തികളെയും ഉള്‍പ്പെടുത്തി മദ്യം, മയക്ക് മരുന്ന് ഉപയോഗം, വില്‍പ്പന, കള്ളക്കടത്ത് എന്നിവ കണ്ടെത്താനും തടയാനുമുള്ള നീക്കങ്ങള്‍ വ്യവസ്ഥാപിതമാക്കുക.
8) ചില ചെറുപ്പക്കാര്‍ കഷ്ടപ്പെടാതെ കാശുണ്ടാക്കാനുള്ള ആര്‍ത്തിയില്‍ ഇത്തരം മാഫിയകളുടെ കെണിയില്‍ കുടുങ്ങുകയും അവര്‍ ക്യാരിയര്‍മാരായി ലഹരി വസ്തുക്കള്‍ പരിസരത്തുള്ള കുട്ടികളില്‍ പോലും വിതരണം നടത്തുകയും ചെയ്യുന്ന സംഭവം ചില മഹല്ലുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മദ്രസകളില്‍ പഠിക്കുന്ന പിഞ്ചു കുട്ടികളെ പോലും ഇതിന്റെ ഇരകളാക്കി മാറ്റാന്‍ അവര്‍ക്ക് ഒരു മന:സാക്ഷിക്കുത്തും തടസ്സമാവുന്നില്ല. തികഞ്ഞ ജാഗ്രത മഹല്ല് ജമാഅത്തുകള്‍ പുലര്‍ത്തേണ്ടിയിരിക്കുന്നു.
9) മഹല്ലിലെ മുഴുവന്‍ സ്ത്രീ-പുരുഷന്‍മാരെ സംബന്ധിപ്പിച്ച് വിപുലമായ ഒരു ബോധവല്‍ക്കരണ പരിപാടി നടത്തുക. അതില്‍ വിഷയത്തിന്റെ ഗൗരവം മതപരമായും ശാസ്ത്രീയമായും ബോധ്യപ്പെടുത്താന്‍ യോഗ്യരായ ട്യൂട്ടര്‍മാരെ പങ്കെടുപ്പിക്കുക. അതില്‍ വച്ച് യുവാക്കളുടെയും വനിതകളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രത്യേകം വിംഗുകള്‍ രൂപീകരിച്ച് പഴുതടച്ച പരിശോധനയ്ക്കും തുടര്‍ നീക്കങ്ങള്‍ക്കും വേണ്ട വഴികള്‍ സ്വീകരിക്കാവുന്നതാണ്.
10) കുട്ടികളുടെ ബാഗുകള്‍, അവര്‍ ഉപയോഗിക്കുന്ന മൊബൈലുകള്‍ എന്നിവ ഇടവിട്ട് പരിശോധിക്കാനും സംശയകരമായ ഒന്നും കണ്ടെത്തുന്നില്ലെന്ന് ഉറപ്പു വരുത്താനും വനിതാ വിംഗ് പ്രവര്‍ത്തകര്‍ മുന്‍കയ്യെടുക്കുക. കുട്ടികളുടെ സംസാരത്തിലോ കൂട്ടുകെട്ടിലോ അസാധാരണമായ വല്ല മാറ്റവും ഉണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്തണം. അങ്ങനെ വല്ലതും കണ്ടാല്‍ അവരെ നേരിട്ട് കൈകാര്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യുന്നതിന് പകരം വിഷയത്തില്‍ വിദഗ്ധരായവരെ സമീപിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ഉറപ്പ് വരുത്തണം.
11) മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കുന്ന കേന്ദ്രങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. അവയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
12) ചില വീടുകളില്‍ മാതാപിതാക്കളും കുട്ടികളും തമ്മിലെ ബന്ധം ആരോഗ്യകരമല്ലാത്തതിനാല്‍ കുട്ടികള്‍ സൈ്വരവും ആശ്വാസവും തേടി മറ്റു കൂട്ടുകെട്ടുകളില്‍ പെടുകയും അത് വഴി അരുതായ്മകളില്‍ ചെന്നു പതിക്കുകയും ചെയ്യുന്നു. അതിനാല്‍ നിരന്തര ബോധവല്‍ക്കരണത്തിലൂടെ പെരുമാറ്റ രീതികളില്‍ മാറ്റമുണ്ടാക്കാന്‍ മഹല്ല് കമ്മിറ്റികള്‍ മുന്‍കയ്യെടുക്കണം.
13) ഓരോ മഹല്ലിലേയും പ്രശ്‌നങ്ങള്‍ പ്രത്യേകമായി കണ്ടറിഞ്ഞു മുന്‍ഗണനാക്രമത്തില്‍ അവയ്ക്ക് പരിഹാരം കാണാന്‍ ഉതകുന്ന ബോധന ക്ലാസുകള്‍ക്ക് രൂപം നല്‍കുക.
14) മദ്യം, മയക്കുമരുന്ന് ആസക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. അവരുടെ സേവനങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ജനമൈത്രി പൊലിസ് ഉദാഹരണം.
ചുരുക്കത്തില്‍ മഹല്ല് കമ്മിറ്റികള്‍ ശരിയായ ഉത്തരവാദിത്ത നിര്‍വഹണത്തിലേക്ക് ഉയരുകയാണ് പ്രധാനം.
കാര്‍ക്കശ്യത്തിന്റെയും അടിച്ചേല്‍പ്പിക്കലിന്റെയും രീതിയിലേക്ക് നീങ്ങുന്നതിന് പകരം നയപരമായും സൗഹൃദ രീതിയിലും കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ പുതു തലമുറയെ ലഹരി അടക്കമുള്ള തിന്‍മകളില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ജമാഅത്ത് കമ്മിറ്റികള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. നാഥന്‍ തുണക്കട്ടെ.
-സിദ്ദീഖ് നദ്‌വി ചേരൂര്‍