ദീപാവലിക്ക് വീട്ടില്‍ അലങ്കരിച്ച വൈദ്യുതി സാമഗ്രികള്‍ അഴിച്ച് മാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പുത്തിഗെ ആശാരി മൂലയിലെ നാഗേഷ് ആചാര്യ- ഹേമലത ദമ്പതികളുടെ മകന്‍ രാജേഷ് ആചാര്യയാണ് മരിച്ചത്

കുമ്പള: ദീപാവലിക്ക് വീട്ടില്‍ അലങ്കരിച്ച വൈദ്യുതി സാമഗ്രികള്‍ അഴിച്ച് മാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുത്തിഗെ ആശാരി മൂലയിലെ നാഗേഷ് ആചാര്യ- ഹേമലത ദമ്പതികളുടെ മകന്‍ രാജേഷ് ആചാര്യ (37)യാണ് മരിച്ചത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വീട്ടില്‍ അലങ്കരിച്ച വൈദ്യുതി സാമഗ്രികള്‍ രാത്രി 9 മണിയോടെ അഴിച്ച് മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ കുമ്പളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ : പവിത്ര. രണ്ട് മക്കളുണ്ട്.

Related Articles
Next Story
Share it