കുമ്പള ചേടിമൂലയില്‍ സ്വകാര്യവ്യക്തിയുടെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു

ഈ സമയം റോഡിലൂടെ ആരും നടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കുമ്പള: ചേടി മൂലയില്‍ സ്വകാര്യ വക്തിയുടെ മതിലിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് മതിലിടിഞ്ഞു വീണത്. ഈ സമയം റോഡിലൂടെ ആരും നടന്നുപോകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it