വഴിതര്‍ക്കത്തെ ചൊല്ലി അക്രമം; സഹോദരങ്ങള്‍ക്ക് പരിക്ക്

കുമ്പള മാവിനക്കട്ടയിലെ റൗഫ്, അനുജന്‍ അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

കുമ്പള: കുമ്പളയില്‍ വഴി തര്‍ക്കത്തെ ചൊല്ലിയുള്ള അക്രമത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. കുമ്പള മാവിനക്കട്ടയിലെ റൗഫ്(47), അനുജന്‍ അബൂബക്കര്‍ സിദ്ദീഖ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വഴിയെ ചൊല്ലി തര്‍ക്കം നടക്കുന്നതിനിടെ ഭര്‍ത്താവും ഭാര്യയും രണ്ട് പെണ്‍മക്കളും ചേര്‍ന്ന് റൗഫിനെയും സിദ്ദീഖിനെയും മര്‍ദ്ദിച്ചുവെന്നാണ് പരാതി. റൗഫിന്റെ കൈക്ക് കടിയേറ്റു.

Related Articles
Next Story
Share it