ഉപ്പള ഗേറ്റിന് സമീപത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
കണ്ടെത്തിയത് 40 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം

കുമ്പള: ഉപ്പള ഗേറ്റിന് സമീപത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് 40 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്. ജീന്‍സ് പാന്റും കൈയ്യില്ലാത്ത ടീഷര്‍ട്ടുമാണ് വേഷം. തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരണം സംഭവിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

