മൊഗ്രാല്‍ റിസോര്‍ട്ടില്‍ കഞ്ചാവും മെത്താഫിറ്റമിനുമായി മൂന്നുപേര്‍ പിടിയില്‍
പ്രതികള്‍ പിടിയിലായത് മൊഗ്രാല്‍ കൊപ്പളത്തെ ബെ ഇന്‍ റിസോര്‍ട്ടില്‍ നടത്തിയ പരിശേധനയില്‍

കുമ്പള: മൊഗ്രാല്‍ റിസോര്‍ട്ടില്‍ കഞ്ചാവും മെത്താഫിറ്റമിനുമായി തിരൂരങ്ങാടി സ്വദേശിയടക്കം മൂന്ന് പേര്‍ എക്സൈസ് പിടിയിലായി. തിരൂരങ്ങാടി മൂന്നിയൂരിയിലെ കെ റാഷിദ് (33), പള്ളിക്കര ഹദാദ് നഗറിലെ എ സെമീര്‍ (43), കുമ്പള പേരാലിലെ മുഹമ്മദ് ഷഫീഖ് (25) എന്നിവരെയാണ് 12.322 ഗ്രാം കഞ്ചാവും 0.319 ഗ്രാം മെത്താഫിറ്റമിനുമായി കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൊഗ്രാല്‍ കൊപ്പളത്തെ ബെ ഇന്‍ റിസോര്‍ട്ടില്‍ നടത്തിയ പരിശേധനയിലാണ് മൂന്ന് പേര്‍ പിടിയിലായത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. ശ്രാവണ്‍, പ്രിവന്റീവ് ഓഫീസര്‍ കെ പീതാംബരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.കെ. രഞ്ജിത്ത്, എം.എം. അഖിലേഷ്, വി അവിനാസ്, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ പി പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Next Story