മഡ്ക്ക കളിയിലേര്‍പ്പെട്ട മൂന്നുപേര്‍ ലക്ഷക്കണക്കിന് രൂപയുമായി അറസ്റ്റില്‍

ശാന്തിപ്പള്ളത്തെ ചന്ദ്രു, ദേവി നഗറിലെ വിഘ്നേശ്, സൂരംബയലിലെ പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കുമ്പള: മഡ്ക്ക കളിയിലേര്‍പ്പെട്ട മൂന്നുപേരെ ലക്ഷക്കണക്കിന് രൂപയുമായി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തിപ്പള്ളത്തെ ചന്ദ്രു(38), ദേവി നഗറിലെ വിഘ്നേശ് (39), സൂരംബയലിലെ പ്രവീണ്‍ കുമാര്‍(30) എന്നിവരെയാണ് കുമ്പള എസ്.ഐമാരായ ശ്രീജേഷ്, അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇവരുടെ കയ്യില്‍ നിന്നും 2, 40,000 രൂപ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ശാന്തിപ്പള്ളത്ത് വെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ലോട്ടറി ആക്ട് നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. മഡ്ക്ക കളിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.

Related Articles
Next Story
Share it