നൃത്തം ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെ നീക്കം അധ്യാപകര്‍ തടഞ്ഞു; കൂട്ടം കൂടിയ കുട്ടികളെ പൊലീസ് വിരട്ടിയോടിച്ചു

സംഭവം കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവന്ന കലോത്സവത്തിനിടെ

കുമ്പള: കലോത്സവം അവസാനിച്ചതിന് ശേഷം നൃത്തം ചെയ്യാനുള്ള ഒരു സംഘം വിദ്യാര്‍ത്ഥികളുടെ നീക്കം അധ്യാപകര്‍ തടഞ്ഞു. പിന്തിരിപ്പിക്കാനെത്തിയ പൊലീസിന് നേരെ വിദ്യാര്‍ത്ഥികള്‍ തിരിഞ്ഞു. കൂട്ടം കൂടിയ വിദ്യാര്‍ത്ഥികളെ പൊലീസ് വിരട്ടിയോടിച്ചു. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവന്ന കലോത്സവം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അവസാനിച്ചിരുന്നു.

കലോത്സവം അവസാനിച്ചതിന് ശേഷം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അവസാനമായി ഒരു നൃത്തം ആവശ്യപ്പെട്ടപ്പോള്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കി. സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ പൊലീസിനെതിരെ തിരിഞ്ഞു. പിന്നീട് കൂടുതല്‍ പൊലീസ് സംഘമെത്തി കൂട്ടം കൂടിയ വിദ്യാര്‍ത്ഥികളെ വിരട്ടിയോടിക്കുകയായിരുന്നു.

Related Articles
Next Story
Share it