പച്ചോല പാമ്പിന്റെ കടിയേറ്റ് സാമൂഹ്യ പ്രവര്‍ത്തകന് പരിക്ക്
ആരിക്കാടി കടവത്തെ ഹാരിഫിനാണ് പാമ്പിന്റെ കടിയേറ്റത്

കുമ്പള: സ്‌കൂള്‍ പരിസരത്തെ കാട് വെട്ടി മാറ്റുന്നതിനിടെ സാമൂഹ്യ പ്രവര്‍ത്തകന് പച്ചോല പാമ്പിന്റെ കടിയേറ്റു. ആരിക്കാടി കടവത്തെ ഹാരിഫി(41)നാണ് പാമ്പിന്റെ കടിയേറ്റത്. ബുധനാഴ്ച ഹാരിഫും മറ്റൊരാളും ചേര്‍ന്ന് കുമ്പള സ്‌കൂള്‍ റോഡിലെ കാട് വെട്ടി മാറ്റുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.
ഉടന്‍ തന്നെ ഹാരിഫിനെ കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. വിഷമില്ലാത്ത പാമ്പായതിനാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല.
Next Story