സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം ദ്രവിച്ച കെട്ടിടസാമഗ്രികള്‍; കാലുകളില്‍ ആണികളും മറ്റും തുളച്ചു കയറി വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

അപകടഭീഷണി ഉയര്‍ത്തുന്ന സാമഗ്രികള്‍ എടുത്തു മാറ്റാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട് നാട്ടുകാര്‍

കുമ്പള: സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തുള്ള ദ്രവിച്ച കെട്ടിട സാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാകുന്നു. കുമ്പള സ്‌കൂളിന് സമീപത്തുണ്ടായിരുന്ന വിശ്രമ മന്ദിരം ഒന്നര വര്‍ഷം മുമ്പ് തകര്‍ന്ന് വീഴാന്‍ തുടങ്ങിയതോടെ അധികൃതര്‍ പൊളിച്ചു മാറ്റിയിരുന്നു.

കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങള്‍ കൊണ്ടുപോകുകയും അവശേഷിച്ച ദ്രവിച്ച ഇരുമ്പ് സാമഗ്രികളും പൊട്ടി പൊളിഞ്ഞ കല്ലുകളും ഗ്രൗണ്ടിന്റെ ഒരു വശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. മഴയിലും കാറ്റിലും കനം കുറഞ്ഞ സാമഗ്രികള്‍ പറന്ന് ഗ്രൗണ്ടിലെത്തുന്നുണ്ട്. എല്‍. പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഒരു സ്വകാര്യ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടിയിട്ട സാമഗ്രികളുടെ സമീപത്ത് കൂടിയാണ് നടന്നു പോകുന്നത്.

ചില വിദ്യാര്‍ത്ഥികളുടെ കാലുകളില്‍ ആണികളും മറ്റും തുളച്ചു കയറിയതായി പറയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്ന സാമഗ്രികള്‍ എടുത്തു മാറ്റാന്‍ വേണ്ട നടപടി അധികൃതര്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it