പന്നിയും രണ്ട് കുഞ്ഞുങ്ങളും അജ്ഞാത വാഹനമിടിച്ച് ചത്തനിലയില്‍

കുമ്പള ആരിക്കാടി കടവത്ത് ദേശീയപാത റോഡില്‍ ടോള്‍ പ്ലാസക്ക് സമീപത്താണ് അപകടം

കുമ്പള : പന്നിയെയും രണ്ട് കുഞ്ഞുങ്ങളെയും അജ്ഞാത വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. കുമ്പള ആരിക്കാടി കടവത്ത് ദേശീയപാത റോഡില്‍ ടോള്‍ പ്ലാസക്ക് സമീപത്താണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഏതോ വലിയ വാഹനം ഇടിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ആറര മണിയോടെയാണ് പന്നിയെയും രണ്ട് കുഞ്ഞുങ്ങളെയും ചത്ത നിലയില്‍ കണ്ടത്. മൃതദേഹങ്ങള്‍ സ്ഥലത്തുനിന്നും നീക്കം ചെയ്തു.

Related Articles
Next Story
Share it