കുമ്പള റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ തെന്നി വീഴുന്നത് പതിവാകുന്നു

അറ്റകുറ്റപണികള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മിനുസപ്പെടുത്തി ഇട്ടതാണ് കാരണമെന്ന് വിമര്‍ശനം

കുമ്പള: മേല്‍ക്കൂര സംവിധാനം ഇല്ലാത്തത് മൂലം ശക്തമായ മഴയില്‍ തീവണ്ടി യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ തെന്നി വീഴുന്നത് നിത്യസംഭവമാകുന്നുവെന്ന് ആക്ഷേപം. കഴിഞ്ഞവര്‍ഷം പ്ലാറ്റ് ഫോം അറ്റകുറ്റപണികള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മിനുസപ്പെടുത്തിയിട്ടതാണ് യാത്രക്കാര്‍ തെന്നി വീഴാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.

റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളും, കുട്ടികളും, പ്രായമായവരുമെല്ലാം പ്ലാറ്റ് ഫോമില്‍ തെന്നി വീഴുന്നുണ്ട്. വിഷയം റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയിലും പെടുന്നുണ്ട്. ട്രെയിന്‍ കയറാന്‍ സമയത്ത് പോലും ഇത്തരത്തില്‍ തെന്നി വീഴുന്നത് വലിയ അപകടസാധ്യതയായാണ് യാത്രക്കാര്‍ കാണുന്നത്. പ്ലാറ്റ് ഫോമിന് മേല്‍ക്കൂര നിര്‍മിക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ല. ദുരന്തത്തിന് കാത്തുനില്‍ക്കാതെ വിഷയത്തില്‍ അടിയന്തിര പരിഹാര നടപടി വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

Related Articles
Next Story
Share it