കാണാതായ ഗള്‍ഫുകാരന്റെ ഭാര്യ ആണ്‍സുഹൃത്തുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ശനിയാഴ്ച രാത്രിയാണ് യുവതി മൂന്ന് കുട്ടികളെ വീട്ടിലാക്കി ആണ്‍സുഹൃത്തിനൊപ്പം പോയത്

സിതാംഗോളി: കാണാതായ ഗള്‍ഫുകാരന്റെ ഭാര്യ ആണ്‍ സുഹൃത്തുമായി കുമ്പള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുഗു റോഡിലെ 36കാരിയാണ് ബുധനാഴ്ച രാവിലെ കുമ്പള പൊലീസ് സ്റ്റേഷനില്‍ കോഴിക്കോട് സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം എത്തിയത്. ശനിയാഴ്ച രാത്രി ഏട്ടു മണിയോടെയാണ് യുവതി മൂന്ന് കുട്ടികളെ വീട്ടിലാക്കി ആണ്‍സുഹൃത്തിനൊപ്പം പോയത്.

ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോടുള്ളതായി മനസിലായിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് കീഴടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പ്് ഇന്‍സ്റ്റഗ്രാമിലാണ് ആണ്‍ സുഹൃത്തിനെ പരിചയപ്പെട്ടത്. യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്ന് പിതാവിനോടൊപ്പം പോയി.

Related Articles
Next Story
Share it