സിംഗപ്പൂരിലെ കമ്പോളിയയിലേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
ബന്തിയോട് അടുക്കയിലെ മുഹമ്മദ് മുനീറിനെ ആണ് കാണാതായത്

ബന്തിയോട്: സിംഗപ്പൂരിലെ കമ്പോളിയയിലേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. യുവാവിനെ പറ്റി വിവരമില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി. ബന്തിയോട് അടുക്കയിലെ മുഹമ്മദ് മുനീര്‍(25) ആണ് രണ്ടര വര്‍ഷം മുമ്പ് കംമ്പോളിയില്‍ ജോലിക്ക് പോയത്.
എന്നാല്‍ കഴിഞ്ഞ ആറ് മാസത്തോളമായി മുനീറിനെ പറ്റി ഒരു വിവരവുമില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞദിവസമാണ് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് കുമ്പള പൊലീസില്‍ പരാതി നല്‍കിയത്.
Next Story