വിട്ടുമാറാത്ത നെഞ്ചുവേദന; ലോറി ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള ശാന്തിപ്പള്ളം ലക്ഷം വീട് കോളനിക്ക് സമീപത്ത് താമസിക്കുന്ന സുകുമാരന്‍ എന്ന സുകുവാണ് മരിച്ചത്

കുമ്പള: ലോറി ഡ്രൈവറെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിട്ടുമാറാത്ത നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പല ആസ്പത്രികളില്‍ ചികിത്സ തേടിവരികയായിരുന്നു. കുമ്പള ശാന്തിപ്പള്ളം ലക്ഷം വീട് കോളനിക്ക് സമീപത്ത് താമസിക്കുന്ന സുകുമാരന്‍ എന്ന സുകു(59)വാണ് മരിച്ചത്.

കഴിഞ്ഞ ദിവസം നെഞ്ച് വേദന കൂടിയതായി സുകുമാരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വീടിന്റെ കിടപ്പുമുറിയില്‍ കയറി വാതിലടച്ച സുകുമാരന്‍ ഫാനില്‍ ഉടുതുണി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ: സുജാത. മകന്‍: സച്ചിന്‍. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it