കല്ലുവെട്ടുകുഴിയിലേക്ക് മാലിന്യങ്ങള്‍ തള്ളാന്‍ വന്ന പിക്കപ്പ് വാന്‍ നാട്ടുകാര്‍ തടഞ്ഞു; 2 പേര്‍ രക്ഷപ്പെട്ടു
കുമ്പള പൊലീസെത്തി പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു

കുമ്പള: കല്ലുവെട്ടുകുഴിയിലേക്ക് മാലിന്യങ്ങള്‍ തള്ളാന്‍ വന്ന പിക്കപ്പ് വാന്‍ നാട്ടുകാര്‍ തടഞ്ഞു വെച്ചു. രണ്ട് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പേരാല്‍ കണ്ണൂര്‍ സിദ്ധിവയലിലെ ഒരു കല്ലുവെട്ടു കുഴിയിലേക്ക് തള്ളാന്‍ മാലിന്യങ്ങളുമായി വന്ന വാഹനമാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് തടഞ്ഞു വെച്ചത്.
ഇതിനിടെ പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കുമ്പള പൊലീസെത്തി പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു.
Next Story