കുമ്പളയിലെ ടോള്‍ പ്ലാസ നിര്‍മ്മാണം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

പ്രശ്നം സംബന്ധിച്ച് ശനിയാഴ്ച കുമ്പള പൊലീസ് സ്റ്റേഷനില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫിനെയും ദേശീയപാത അധികൃതരെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച ചെയ്യും

കുമ്പള: ദേശീയപാതയില്‍ പാലത്തിന് സമീപത്തെ ടോള്‍ പ്ലാസ നിര്‍മ്മാണം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പ്ലാസയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ തടഞ്ഞത്. ടോള്‍ പ്ലാസക്ക് 60 കിലോമീറ്റര്‍ ദൂരപരിധിയുണ്ടെന്നും തലപ്പാടിയില്‍ ഒരു ടോള്‍ പ്ലാസയുള്ളപ്പോള്‍ ദൂരപരിധി ലംഘിച്ചുള്ള പ്ലാസ നിര്‍മ്മാണം അനുവദിക്കില്ലെന്നും വ്യക്തമാക്കിയാണ് പ്രവൃത്തി തടഞ്ഞത്.

ടോള്‍ പ്ലാസ പ്രശ്നം സംബന്ധിച്ച് ശനിയാഴ്ച കുമ്പള പൊലീസ് സ്റ്റേഷനില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫിനെയും ദേശീയപാത അധികൃതരെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച ചെയ്യും.

Related Articles
Next Story
Share it