കുമ്പള നായ് ക്കാപ്പില്‍ കാറിടിച്ച് രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നു
അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു

കുമ്പള: നായ് ക്കാപ്പ് മുളിയടുക്കയില്‍ കാറിടിച്ച് രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് അപകടം. നിയന്തണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് രണ്ട് തൂണുകളാണ് തകര്‍ന്നത്. അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Next Story