കുമ്പള ടോള്‍ ബൂത്ത്; കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിപ്പ്; അതുവരെ പ്രവൃത്തി നിര്‍ത്തിവെക്കും

കാസര്‍കോട്: ദേശീയ പാത 66ല്‍ കുമ്പളയില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കാനുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനനുസരിച്ച് മുന്നോട്ട് നീങ്ങാന്‍ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ദേശീയ പാതാ അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ഉമേഷ് കെ ഗാര്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുമായി ടോള്‍ ബൂത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ രാജ്‌മോഹന്‍ ഉ്ണ്ണിത്താന്‍ എം.പി ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും. ടോള്‍ ബൂത്ത് പ്രശ്‌നം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ അഞ്ച് എം.എല്‍.എമാരും മുന്‍കൈയെടുക്കും. ഈ ആഴ്ച തന്നെ വിഷയം ചര്‍ച്ച ചെയ്യും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന തീരുമാനത്തിനനുസരിച്ച് അന്തിമ ധാരണയിലെത്താന്‍ ആണ് തീരുമാനം. തീരുമാനം വരുന്നത് വരെ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെക്കാനും ധാരണയായി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it