കുമ്പളയില്‍ ഓടിക്കൊണ്ടിരുന്ന സ്വിഫ് റ്റ് കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.

കുമ്പള: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന സ്വിഫ് റ്റ് കാറിന് തീ പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. ബന്തിയോട് ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ നിന്നും കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് വെച്ച് പുക ഉയരുന്നത് കണ്ട യാത്രക്കാരായ മൂന്ന് പേര്‍ കാറിന്റെ വാതില്‍ തുറന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.
കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. പിന്നീട് ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ എം.എം. റഫീഖ്, മുരളീധരന്‍, ബി.ആര്‍.അതുല്‍, ശരത് ലാല്‍, ഷാഹിന്‍, സുകേഷ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
Next Story