6 ലിറ്റര്‍ കര്‍ണാടക മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍
കുമ്പളയിലെ എച്ച്. കിരണ്‍ കുമാറിനെയാണ് കുമ്പള എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ കെ മനാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

കുമ്പള: ആറ് ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പളയിലെ എച്ച്. കിരണ്‍ കുമാറിനെ(25)യാണ് കുമ്പള എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ കെ മനാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബന്തിയോട് ഹേരൂര്‍ ചോക്ക എന്ന സ്ഥലത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സിവില്‍ ഓഫിസര്‍മാരായ എം. അഖിലേഷ്, ഇ.രാഹുല്‍, കെ സുര്‍ജിത്ത്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Next Story