ചേരങ്കൈയില്‍ ഗള്‍ഫുകാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
കുണ്ടങ്കാറടുക്കയിലെ മൊഹ് യുദ്ദീന്റെ മകന്‍ മുഹമ്മദ് അമ്മാനുള്ളയാണ് മരിച്ചത്

കുമ്പള : കുമ്പള കുണ്ടങ്കാറടുക്കയിലെ ഗള്‍ഫുകാരനെ ചേരങ്കൈയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടങ്കാറടുക്കയിലെ മൊഹ് യുദ്ദീന്റെ മകന്‍ മുഹമ്മദ് അമ്മാനുള്ള (51)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ ചേരങ്കൈ റെയില്‍ പാലത്തിലാണ് മൃതദേഹം കണ്ടത്.
ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: റംല. മക്കള്‍: ഡോ. തന്‍ഷീറ, സാനിബ, സഹല, അഫീഫ.
Next Story

