കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു

ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകള്‍ പറഞ്ഞു

കുമ്പള: പൊലീസ് സ്റ്റേഷന്‍ റോഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. കലന്തറിന്റെ ക്ലിയര്‍ ലൈറ്റ് ഇലക്ട്രിക്കല്‍, മുഹമ്മദ് ഹനീഫയുടെ വെല്‍ക്കം ഇലക്ട്രിക്കല്‍, അബ്ബാസിന്റെ കൂള്‍ ഫോം എന്നീ സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.

സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ഒഴുകി വരുന്ന മഴ വെള്ളം മാര്‍ക്കറ്റ് റോഡ് വഴിയാണ് സ്ഥാപനങ്ങളിലേക്ക് കയറുന്നത്. ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകള്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് റോഡ് വീതി കൂട്ടിയതാണ് മഴ വെള്ളം കയറാന്‍ പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഓവുചാലില്‍ മാലിന്യങ്ങള്‍ മൂടി കിടക്കുന്നതും ദുരിതമായി മാറി.

Related Articles
Next Story
Share it