ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് ചോര്‍ച്ച; 6 കുടുംബങ്ങളെ മാറ്റിയ ശേഷം ചോര്‍ച്ച അടച്ചു

ചോര്‍ച്ച അടച്ചത് ഫയര്‍ഫോഴ്‌സ് എത്തി

കുമ്പള: ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ആറ് കുടുംബങ്ങളെ മാറ്റി. ഇതിന് ശേഷം ചോര്‍ച്ച അടച്ചു. മൊഗ്രാല്‍ കൊപ്ര ബസാര്‍ കോട്ട റോഡിലെ ആറ് കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേസിലാണ് ഗ്യാസ് ചോര്‍ച്ച ഉണ്ടായത്.

തുടര്‍ന്ന് ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് സംഘവും കുമ്പള പൊലീസും സ്ഥലത്തെത്തിയശേഷം ആറ് കുടുംബങ്ങളെ ക്വാര്‍ട്ടേഴ്സില്‍ നിന്നും മാറ്റി. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടച്ചു. ഇതിന് ശേഷമാണ് ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്നവരെ അകത്ത് കയറ്റിയത്.

Related Articles
Next Story
Share it