വാട് സ് ആപ്പ് ഗ്രൂപ്പില്‍ വധഭീഷണിയും വര്‍ഗീയ പരാമര്‍ശവും; രണ്ടുപേര്‍ക്കെതിരെ കേസ്
ബെളിഞ്ചയിലെ ഇംതിയാസ്, സന്തോഷ് നഗറിലെ ഹക്കീം എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്

കുമ്പള: വാട് സ് ആപ്പിലൂടെ വധഭീഷണി മുഴക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കട്ടത്തടുക്കയിലെ അരുണ്‍ കുമാറിന്റെ പരാതിയില്‍ ബെളിഞ്ചയിലെ ഇംതിയാസ്, കാസര്‍കോട് സന്തോഷ് നഗറിലെ ഹക്കീം എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.
ഇംതിയാസിനെ ശനിയാഴ്ച രാവിലെ 10 മണിയോടെ ബെളിഞ്ചയില്‍ വെച്ച് കുമ്പള എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. വാട് സ് ആപ്പ് ഗ്രൂപ്പിലൂടെ അരുണ്‍ കുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സാമുദായിക സ്പര്‍ധയുണ്ടാക്കും വിധം വര്‍ഗീയപരാമര്‍ശം നടത്തുകയും ചെയ്തു എന്നാണ് പരാതി.
Next Story