റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കൊടിയമ്മ സ്വദേശിനിയുടെ സ്‌കൂട്ടര്‍ കാണാനില്ലെന്ന് പരാതി

കൊടിയമ്മയിലെ ഭവ്യയുടെ സ്‌കൂട്ടറാണ് കാണാതായത്

കുമ്പള: കൊടിയമ്മ സ്വദേശിനി റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കാണാതായി. കൊടിയമ്മയിലെ ഭവ്യയുടെ സ്‌കൂട്ടറാണ് കാണാതായത്. ഭവ്യ നവംബര്‍ 14ന് കുമ്പള റെയില്‍വെ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ നിര്‍ത്തി കോഴിക്കോട്ടെ കമ്പനിയിലേക്ക് ജോലിക്ക് പോയതായിരുന്നു.

15ന് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടര്‍ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പരാതിയുമായി കുമ്പള പൊലീസിനെ സമീപിക്കുകയായിരുന്നു. ഭവ്യയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it