നിര്‍മ്മാണത്തിലിരിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് 15,000 രൂപയുടെ വൈദ്യുതി സാമഗ്രികള്‍ കവര്‍ന്നതായി പരാതി

കവര്‍ച്ച നടന്നത് പെര്‍മുദ പള്ളിക്ക് സമീപം മുഹമ്മദ് അഫ്രാന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍

പെര്‍മുദ: നിര്‍മ്മാണത്തിലുള്ള ക്വാര്‍ട്ടേഴ്സില്‍ നിന്ന് 15,000 രൂപയുടെ വൈദ്യുതി സാമഗ്രികള്‍ കവര്‍ന്നതായി പരാതി. പെര്‍മുദ പള്ളിക്ക് സമീപം മുഹമ്മദ് അഫ്രാന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.

പൈപ്പിനകത്ത് വലിച്ചുകെട്ടിയിരുന്ന വയറുകളും താഴെ സൂക്ഷിച്ച സ്വിച്ച് ബോര്‍ഡ്, ബള്‍ബുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവയാണ് കവര്‍ന്നത്. സംഭവത്തില്‍ മുഹമ്മദ് അഫ്രാന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it