വീടിന്റെ വാതില്‍ തകര്‍ത്ത് പണവും ഉപകരണങ്ങളും കവര്‍ന്നതായി പരാതി

മോഷണം നടന്നത് വീട്ടുകാര്‍ നബിദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

പെര്‍മുദ: വീടിന്റെ വാതില്‍ തകര്‍ത്ത് അരലക്ഷത്തോളം രൂപയും ഉപകരണങ്ങളും കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടുകാര്‍ നബിദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. പെര്‍മുദ അറഫ മന്‍സിലില്‍ കെ.എം ഷംനയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു.

നബിദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ ഷംനയും കുടുംബാംഗങ്ങളും സഹോദരിയുടെ വീട്ടിലാണ് താമസിച്ചത്. കഴിഞ്ഞദിവസം രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും ഇലക്ടോണിക്സ് ഉപകരണങ്ങളും കവര്‍ച്ച ചെയ്യുകയായിരുന്നു. കാസര്‍കോട്ട് നിന്നുള്ള വിരലടയാള വിദഗ്ധരും കുമ്പള പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles
Next Story
Share it